ഇരുപത് ലക്ഷത്തിലധികം ഹാജിമാരുടെ സ്ഥാനത്ത് ഈ വർഷം ആ ഭാഗ്യം ലഭിച്ചത് 1000 പേർക്ക് മാത്രം; ഭാഗ്യവാന്മാരിൽ മലയാളിയും
മക്ക: പ്രതി വർഷം ഇരുപത് ലക്ഷത്തിലധികം ഹാജിമാരുടെ ചുണ്ടുകളിൽ നിന്നുയരുന്ന തൽബിയത്തിൻ്റെ മന്ത്ര ധ്വനികളാൽ മുഖരിതമായിരുന്ന പുണ്യ ഭൂമികളിൽ ഈ വർഷം ആ ഭാഗ്യം ലഭിച്ചത് 1000 പേർക്ക് മാത്രം.
നേരത്തെ 10,000 ത്തോളം പേർക്ക് പരമാവധി അനുവാദമുണ്ടാകുമെന്നായിരുന്നു അധികൃതരുടെ ഭാഗത്ത് നിന്നുള്ള അറിയിപ്പെങ്കിലും ആരോഗ്യ മുൻകരുതലിൻ്റെ ഭാഗമായി പിന്നീടത് 1000 ത്തിലേക്ക് ചുരുക്കുകയായിരുന്നു.
ഈ വർഷത്തെ ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യം ചെയ്ത 1000 പേരിൽ 160 രാജ്യങ്ങളിൽ നിന്നുള്ള 700 വിദേശികളും 300 സൗദി പൗരന്മാരുമാണുള്ളത്.
പരിമിതമായ ഹാജിമാരിൽ ഉൾപ്പെടാൻ മലപ്പുറം സ്വദേശിയായ യുവാവിനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. സൗദിയിലെ ജോലി ചെയ്യുന്ന മഞ്ചേരി സ്വദേശി അബ്ദുൽ ഹസീബിനാണു ഈ അപൂർവ്വാവസരം ലഭിച്ചത്.
താമസ സ്ഥലങ്ങളിലും യാത്രാ വേളകളിലും ജംറകളിലെ കല്ലേർ സമയത്തും ഭക്ഷണ സമയത്തും എന്ന് തുടങ്ങി എല്ലാ സന്ദർഭങ്ങളിലും ശക്തമായ പ്രതിരോധ, ആരോഗ്യ മുൻകരുതലുകളാണു സൗദി ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa