ചരിത്രത്തിൻ്റെ ഭാഗമായി മാറിയ ഈ വർഷത്തെ ഹജ്ജിൽ ഉൾപ്പെട്ട സന്തോഷത്തിൽ കോഴിക്കോട് സ്വദേശി ഹർഷദും
മക്ക: ലക്ഷക്കണക്കിനു ഹാജിമാരുടെ പ്രാധിനിത്യം ഏറ്റെടുത്ത് ഈ വർഷം ഹജ്ജ് നിർവ്വഹിക്കാൻ ഭാഗ്യം ലഭിച്ച തെരഞ്ഞെടുക്കപ്പെട്ട ആയിരം ഹാജിമാരിൽ ഒരാളാകാൻ കഴിഞ്ഞ സന്തോഷത്തിലാണു കോഴിക്കോട് കുറ്റ്യാടി സ്വദേശി ഹർഷദ്.
സോഷ്യൽ മീഡിയകളിലൂടെ ഹജ്ജ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട വാർത്ത അറിഞ്ഞതിനെത്തുടർന്നായിരുന്നു ഹർഷദ് ഹജ്ജിനായി അപേക്ഷിച്ചത്.
ഈ ഭാഗ്യം നൽകി അനുഗ്രഹിച്ച അല്ലാഹുവിനെ സ്തുതിച്ച ഹർഷദ് സൗദി സർക്കാരിൻ്റെ സേവനത്തിനെ എത്ര പ്രകീർത്തിച്ചാലും മതി വരില്ലെന്നു പറഞ്ഞു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാരെ സൗദിയ വിമാനം ചാർട്ട് ചെയ്ത് കൊണ്ട് തികച്ചും സൗജന്യമായാണു ജിദ്ദയിലേക്ക് എത്തിച്ചതെന്ന് ഹർഷദ് പറയുന്നു.
അതോടൊപ്പം താമസ,ഭക്ഷണ,ഗതാഗത സൗകര്യവും സൗദി അധികൃതർ സൗജന്യമായി ഒരുക്കിയിട്ടുണ്ട്. ഹജ്ജ് അവസാനിക്കുന്നത് വരെയുള്ള മുഴുവൻ സൗകര്യങ്ങളും സർക്കാർ ഫ്രീ ആയിട്ടാണു നൽകുന്നത്.
കഴിഞ്ഞ 12 വർഷമായി സൗദിയിലുള്ള ഹർഷദ് റിയാദ് എയർപോർട്ടിൽ തുർകിഷ് എയർലൈൻസിലാണു ജോലി ചെയ്യുന്നത്. ഇന്ത്യൻ ജനതയെയും അതോടൊപ്പം മലയാളികളെയും പ്രതിനിധീകരിച്ച് ഹജ്ജ് ചെയ്യാൻ ഭാഗ്യം ലഭിച്ച വളരെ ചുരുക്കം ഹാജിമാരിൽ ഒരാളായ ഹർഷദ് അറഫാ സഗമ ഭൂമിയിലാണിപ്പോൾ ഉള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa