തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മക്ക പ്രവിശ്യയിൽ കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പ്

ജിദ്ദ: മക്ക പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്നും സ്വദേശികളും വിദേശികളും ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

ത്വാഇഫ്, അളം, മൈസാൻ, അറളിയാത്ത് തുടങ്ങിയ ഗവർണ്ണറേറ്റുകളിൽ രാത്രി 10 മണി വരെ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നും എല്ലാവരും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്