വാഹനാപകടത്തിൽ പെട്ടവരുടെ ജീവൻ രക്ഷിച്ച് സൗദി നേഴ്‌സ്
മദീന: അപകടത്തിൽ പെട്ട ഒരേ കുടുംബത്തിലെ ആളുകളെ രക്ഷിച്ച സൗദി വനിതാ നേഴ്‌സിനെ അഭിനന്ദിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് അഫയേഴ്‌സ്. മദീനയിലെ ഹനകിയ ഗവർണറേറ്റിൽ അൽ മഹ്ഫാർ ഹെൽത്ത് സെന്ററിലെ നഴ്‌സായ ഖുലൂദ് അൽ സെയ്ദ് ആണ് അപകടത്തിൽ പെട്ടവർക്ക് രക്ഷകയായത്.
ജോലി സ്ഥലത്തുനിന്ന് മടങ്ങുന്നതിനിടെയാണ് ഖുലൂദ് മദീന ഹിജ്റ റോഡിൽ കാർ അപകടത്തിൽ പെട്ടത് കണ്ടത്. അപകടം കണ്ട് കാർ നിർത്തിയ അവർ വാഹനത്തിനുള്ളിൽ കുടുങ്ങിയവർക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് റെഡ് ക്രസന്റ് അതോറിറ്റി ആംബുലൻസ് എത്തുന്നത് വരെ അപകടത്തിൽ പെട്ടവർക്ക് ജീവൻ രക്ഷക്ക് ആവശ്യമായ പ്രഥമ സുശ്രൂഷകൾ നൽകുകയായിരുന്നു.
കുടുംബത്തിലെ അംഗങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ ഖുലൂദ് വീരോചിതവും മാനുഷികവുമായ പ്രവൃത്തിയാണ് ചെയ്തതെന്ന് മദീന മേഖലയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് അഫയേഴ്‌സ് വക്താവ് മുഅയ്യദ് അബു അനഖ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa