Sunday, April 20, 2025
Saudi ArabiaTop Stories

ദമ്മാമിൽ മധുര പലഹാരങ്ങളും കേക്കുകളും ഉൾപ്പെടെ 8 ടൺ കാലഹരണപ്പെട്ട ഭക്ഷ്യ വസ്തുക്കൾ പിടികൂടി

ദമ്മാം: വെസ്റ്റ് ദമ്മാമിൽ സൗദി മുനിസിപ്പാലിറ്റി നടത്തിയ റെയ്ഡിൽ കാലഹരണപ്പെട്ട എട്ട് ടൺ ഭക്ഷ്യ വസ്തുക്കൾ പിടികൂടി. മധുര പലഹാരങ്ങളും കേക്കുകളും പിടിക്കപ്പെട്ടവയിൽ ഉൾപ്പെടും.

മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകളുടെ ഭാഗമായി നടത്തിയ റെയ്ഡിനിടെയാണ് വ്യാപകമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയത്.

സുരക്ഷാ അധികൃതരുമായി സഹകരിച്ച് പരിശോധനാ സംഘങ്ങൾ ദമാം വാണിജ്യ മേഖലയിലെ ഗോഡൗൺ ആയി ഉപയോഗിച്ചിരുന്ന അപ്പാർട്ട്മെന്റിൽ റെയ്ഡ് നടത്തി ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയായിരുന്നുവെന്ന് വെസ്റ്റ് ദമ്മാം മുനിസിപ്പാലിറ്റി മേധാവി ഫൈസൽ അൽ ഖഹ്താനി പറഞ്ഞു. 

ഇത്തരം തെറ്റായതും പൊതുജനങ്ങളുടെ ആരോഗ്യത്തിനു ഹാനികരമാവുന്നതുമായ പ്രവണതകൾ കാണുന്ന പക്ഷം മുനിസിപ്പാലിറ്റിയുടെ ടോൾ ഫ്രീ നമ്പറായ 940ൽ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa