ഖമീസ് മുഷൈത്തിനു നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണും ഉപയോഗിച്ച് ഹൂത്തികൾ നടത്തിയ ആക്രമണ ശ്രമം തകർത്തു
റിയാദ്: സൗദിയിലെ ഖമീസ് മുഷൈത്തിനെ ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണും രണ്ട് ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധ സേന തകർത്തതായി അറബ് സഖ്യ സേന വാക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ഡ്രോൺ ആക്രമണവും വൈകുന്നേരം ബാലിസ്റ്റിക് മിസൈൽ ആക്രമണവും നടത്തുകയായിരുന്നുവെന്ന് തുർക്കി മാലികി വ്യക്തമാക്കി.
അസീർ പ്രവിശ്യയിലെ ഖമീസ് മുഷൈത്തിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
