തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ യുവാവ് വൃദ്ധനായ പിതാവിനെ ക്രൂരമായി വധിച്ചു

ജിസാൻ: ഇരുപതു വയസ്സിനു മുകളിൽ പ്രായമുള്ള യുവാവ് തൻ്റെ വൃദ്ധനായ പിതാവിനെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ക്രൂരമായി വധിച്ചു.

വാദീ ജിസാനിലെ ഒരു ഗ്രാമത്തിലായിരുന്നു ഈ ദാരുണമായ കൊലപാതകം നടന്നതെന്ന് പ്രാദേശിക മാധ്യാമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ട പിതാവ് രോഗിയായി കിടപ്പിലായിരുന്നു. കൊലയാളിയായ മകൻ മാനസിക രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നുവെന്നും ചികിത്സക്ക് ശേഷം പുറത്ത് വന്നതായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവമറിഞ്ഞ് പോലീ സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്