സൗദിവത്ക്കരണ പദ്ധതികൾ ലക്ഷ്യം കാണുന്നു; റഫ്ഹയിൽ ആദ്യമായി ഒരു സൗദി പൗരൻ ഫാർമസി സ്വന്തമാക്കി
നോർത്തേൺ ബോഡർ: റഫ്ഹയിൽ ഒരു സൗദി പൗരൻ ആദ്യമായി സ്വന്തമായി ഒരു ഫാർമസി തുടങ്ങിയത് മാധ്യമ ശ്രദ്ധ നേടി. സൗദി ഫാർമസിസ്റ്റായ അബ്ദുൽ അസീസ് അൽ അൻസിയാണു റഫ്ഹയിൽ സ്വന്തമായി ഫാർമസി ആരംഭിച്ചത്.
മേഖലയിലെ സ്വകാര്യ ഫാർമസികളിൽ പ്രവർത്തന പരിചയം കൂടിയുള്ള അബ്ദുൽ അസീസ് ലോൺ എടുത്ത് കൊണ്ട് സ്വന്തമായി ഫാർമസി ആരംഭിക്കുകയായിരുന്നു.
മരുന്ന് ഉത്പാദന വിതരണ സ്ഥാപനങ്ങൾ ഫാർമസി മേഖലയിൽ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന സൗദി യുവാക്കൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്ത് കൊടുക്കണമെന്നാണു അബ്ദുൽ അസീസിൻ്റെ ആവശ്യം.
കഴിഞ്ഞ മാസം ഫാർമസികളിൽ സൗദിവ്തക്കരണം ഒന്നാം ഘട്ടം ആരംഭിച്ച ശേഷം സൗദി യുവാക്കൾക്ക് ഫാർമസി മേഖലയിൽ നിക്ഷേപത്തിനു പ്രചോദനം ഉണ്ടായിട്ടുണ്ടെന്നാണു സൂചനകൾ.
വരും നാളുകളിൽ അബ്ദുൽ അസീസിനെപ്പോലെ നിരവധി സൗദി യുവാക്കൾ മാനവ വിഭവ ശേഷി മന്ത്രാലയത്തിൻ്റെ പിന്തുണയോട് കൂടി ജോലിക്കാർ എന്നതിലുപരി നിക്ഷേപകർ എന്ന നിലയിലും കഴിവ് തെളിയിക്കുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa