പ്രവാസികൾക്ക് നാളെ മുതൽ ഖത്തറിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ
ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച പ്രവാസികള്‍ക്ക് നാളെ മുതൽ ഖത്തറിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ.
ഖത്തറിലേക്ക് മടങ്ങാനുള്ളവർ മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിനായി ഓൺലൈനായി വേണം അപേക്ഷിക്കാൻ. https://portal.www.gov.qa/wps/portal/qsports/home എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് ഹോട്ടല്‍ ആണോ ഹോം ക്വാറന്റീന്‍ ആണോ കഴിയേണ്ടതെന്ന് പെര്‍മിറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് സ്പോണ്‍സര്‍ നേരിട്ടും കമ്പനി ജീവനക്കാര്‍ക്ക് തൊഴിലുടമയുമാണ് പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത്.
ഹൃദയ സംബന്ധമായ രോഗമുള്ളവര്‍, ആസ്തമ, അര്‍ബുദ രോഗികള്‍, അവയവ ശസ്ത്രക്രിയ, ഇമ്യൂണോസപ്രസീവ് തെറാപ്പി എടുത്തവര്‍, വൃക്ക തകരാര്‍ ഉള്ളവര്‍, ഗുരുതരമായ കരള്‍ രോഗമുള്ളവര്‍, അവയവം മുറിച്ചുമാറ്റിയവര്‍, അപസ്മാരമുള്ളവര്‍, പ്രമേഹമുള്ളവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍, മാനസിക, സൈക്യാട്രിക് ചികിത്സയിലുള്ളവര്‍, ക്ലസ്‌ട്രോഫോബിയ ഉള്ളവര്‍. ഡയബറ്റിക് ഫൂട്ട്, 55 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 5 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുമായി എത്തുന്ന അമ്മമാര്‍, അംഗപരിമിതർ, അംഗപരിമിതരുടെ കുട്ടികളും അമ്മമാരും, യാത്രക്ക് 10 ദിവസം മുമ്പ് അടുത്ത ബന്ധുക്കള്‍ ആരെങ്കിലും മരിച്ചിട്ടുള്ളവര്‍ എന്നിവരാണ് ഹോം ക്വാറന്റൈന്‍ അനുവദിച്ചിട്ടുള്ളവർ.
ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്ക് ഇന്ത്യയിലെ ഐ.സി.എം.ആര്‍ അംഗീകൃത സര്‍ക്കാര്‍/ സ്വകാര്യ കൊവിഡ്-19 പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റ് പ്രകാരം 96 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്.
ഹോട്ടല്‍ ബുക്കിങ്ങിനായി https://www.qatarairwaysholidays.com/qa-en/offers/welcome-home-packages/?cid=DQFAQ ഈ ലിങ്ക് സന്ദർശിക്കാം. റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച ശേഷം മാത്രമേ ഹോട്ടല്‍ ബുക്കിങ് പാടുള്ളു. കുടുംബങ്ങള്‍ സ്വന്തം ചെലവിലാണ് ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടത്. കമ്പനി ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരുടെ 14 ദിവസത്തെ ക്വാറന്റൈന്‍ ചെലവ് തൊഴിലുടമയാണ് വഹിക്കേണ്ടത്. തൊഴിലാളികള്‍ക്കായി 14 ദിവസത്തെ പ്രത്യേക ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജുണ്ട്.
റീ എന്‍ട്രി പെര്‍മിറ്റും, ഖത്തര്‍ ഐ.ഡിയും ആറ് മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്പോര്‍ട്ടും നിർബന്ധമായും കയ്യിൽ കരുതേണ്ട രേഖകളാണ്. കൂടാതെ ഹോട്ടല്‍ ബുക്കിങ് ആണ് പെര്‍മിറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കില്‍ ബുക്കിങ് രേഖ, ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായും കൈവശമുണ്ടായിരിക്കണം. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ അത് സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം കരുതുന്നതും നല്ലതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa