സൗദിയിൽ ദിവസങ്ങൾക്ക് ശേഷം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ രോഗമുക്തരായവരേക്കാൾ നേരിയ വർദ്ധനവ്
ജിദ്ദ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദിയിലെ പ്രതി ദിന കൊറോണ റിപ്പോർട്ടിൽ രോഗബാധിതരേക്കാൾ കൂടുതൽ രോഗമുക്തി നേടുന്നവരുടെ എണ്ണമായിരുന്നു കൂടുതലെങ്കിൽ ഇന്നത്തെ റിപ്പോർട്ടിൽ രോഗമുക്തി നേടിയവരേക്കാൾ കൂടുതൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി.
പുതുതായി 1363 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 1180 പേരാണു രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗബാധ സ്ഥിരീകരിച്ച 3,02,686 പേരിൽ ,274,091 പേർ രോഗമുക്തരായിട്ടുണ്ട്.
അതോടൊപ്പം ആക്റ്റീവ് കേസുകളുടെ എണ്ണം 25,089 ആയി കുറഞ്ഞിട്ടുണ്ട്. 1725 പേരാണു നിലവിൽ ഗുരുതരാവസ്ഥയിലുള്ളത്. 36 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 3506 ആയി ഉയർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa