Wednesday, November 27, 2024
Saudi ArabiaTop Stories

പെരിന്തൽമണ്ണ സ്വദേശി സൗദിയിൽ ഹൃദയാഘാദത്തെ തുടർന്ന് നിര്യാതനായി

ജിദ്ദ: പെരിന്തൽമണ്ണ സ്വദേശി സൗദിയിൽ ഹൃദയാഘാദത്തെ തുടർന്ന് മരണപ്പെട്ടു. പട്ടിക്കാട് റെയിൽവേ സ്റ്റേഷന് പിൻവശം താമസിക്കുന്ന കാരാട്ട് തൊടി ഹനീഫ (49) യാണ് ജിദ്ദ അൽ ഖുംറ ഡിസ്ട്രിക്ടിലെ താമസ സ്ഥലത്ത് വെച്ച് നിര്യാതനായത്.

വ്യാഴാഴ്ച്ച രാവിലെ ചെറിയ നെഞ്ച് വേദനയെ തുടർന്ന് താമസ സ്ഥലത്തേക്ക് വിശ്രമിക്കാൻ പോയ ഹനീഫ പിന്നീട് തിരിച്ച് വരാതിരുന്നതിനെ തുടർന്ന് കൂട്ടുകാർ പോയി നോക്കിയപ്പോഴാണ് മരണപ്പെട്ടതായി കണ്ടെത്തിയത്.

23 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഹനീഫ ജിദ്ദയിലെ മഅനവി കമ്പനി വെയർഹൗസിൽ ജോലി ചെയ്ത് വരികയായിരുന്നു. രണ്ട്‌ വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയത്. മരണപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് ഇദ്ദേഹം നാട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു.

പിതാവ് പരേതനായ മുഹമ്മദ് എന്ന കുഞ്ഞാണി. മാതാവ് ഖദീജ. ഭാര്യ ഹസീന. മക്കൾ- ഫർസീൻ, അർഷദ്. സഹോദരങ്ങൾ മുഹമ്മദ് അലി, മൊയ്‌ദുട്ടി മാനു, ഹുസ്സൈൻ, ആമിന, സുഹ്‌റ.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ സജീവ പ്രവർത്തകനാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa