സൗദിയിൽ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ കാറോടിച്ചയാളെ പിടികൂടി.;വീഡിയോ കാണാം
ജിദ്ദ; മണിക്കൂറിൽ 250 കിലോമീറ്റർ കാറോടിച്ചയാളെ സൗദി മുറൂർ പിടികൂടി. കാറോടിക്കുന്നതിനിടെ വേഗത വ്യക്തമാക്കുന്ന ദൃശ്യം ഇയാൾ സ്നാപ് ചാറ്റിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ട്രാഫിക് നിയമം അനുസരിച്ച് ഇയാൾക്കെതിരെ 3 നിയമ ലംഘനങ്ങളാണു രേഖപ്പെടുത്തിയത്. ശരിയായ രീതിയിൽ അല്ലാതെ വാഹനം ഓടിച്ചതാണു ഒരു കുറ്റം . ഇതിനു 300 മുതൽ 500 റിയാൽ വരെയാണു പിഴ.
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ചതാണു രണ്ടാമത്തെ കുറ്റം. ഇതിനു 500 മുതൽ 900 റിയാൽ വരെയാണു പിഴ. അമിത വേഗതയാണു മൂന്നാമത്തെ നിയമ ലംഘനം. ഇതിനു 1500 റിയാലിനും 2000 റിയാലിനും ഇടയിൽ പിഴ അടക്കേണ്ടി വരും.
അറസ്റ്റ് ചെയ്ത വ്യക്തിയെ തുടർ നടപടികൾക്കായി ട്രാഫിക് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. യുവാവ് കാർ ഓടിക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa