സൗദിയിലെ ചില പച്ചക്കറി വ്യാപാരികൾ ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം നടപ്പാക്കാനുള്ള പ്രയാസം അറിയിച്ചു
ദമാം: ഇന്ന് മുതൽ സൗദിയിലെ എല്ലാ റീട്ടെയിൽ സ്ഥാപനങ്ങൾക്കും ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം നിർബന്ധമാക്കിയെങ്കിലും ചില പച്ചക്കറി വ്യാപാരികൾ നിയമം നടപ്പിലാക്കാനുള്ള പ്രയാസം വ്യക്തമാക്കി.
ദമാം സെൻ്ട്രൽ വെജിറ്റബ്ള് മാർക്കറ്റിലെ സ്റ്റാളുകൾക്ക് ബലദിയയിൽ നിന്നുള്ള കൊമേഴ്സ്യൽ രെജിസ്റ്റ്രി ലഭ്യമല്ലാത്തതിനാൽ ബാങ്കുകൾ ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം ലഭ്യമാക്കുന്നില്ലെന്ന് ഒരു വ്യാപാരി അൽ ഇഖ്ബാരിയ ചാനലിനോട് പറഞ്ഞു.
ദമാം സെൻട്രൽ വെജിറ്റബ്ള് മാർക്കറ്റിലെ സ്റ്റാളുകൾക്ക് ഇലക്ട്രൊണിക് പേയ്മെൻ്റ് സംവിധാനം നടപ്പാക്കാൻ പ്രയാസമുണ്ടെന്നും ഇവയെല്ലാം വലിയ സ്ഥാപനങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും വ്യപാരി അഭിപ്രായപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa