Saturday, November 23, 2024
Saudi ArabiaTop Stories

റിയാദിൽ ശക്തമായ പരിശോധന; രക്ഷപ്പെടാൻ ശ്രമിച്ച് വിദേശികൾ; നിരവധി പേരെ പിടി കൂടി: വീഡിയോ കാണാം

റിയാദ്: റിയാദിലെ കമ്പ്യുട്ടർ മാർക്കറ്റുകളിൽ വാണിജ്യ മന്ത്രാലയവും പോലീസും സകാത്ത് ആൻ്റ് ഇൻകം അതോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനകളിൽ നിരവധി വിദേശികൾ പിടിയിലായി.

പരിശോധക സംഘം വിവിധ നിയമ ലംഘനങ്ങളാണു കണ്ടെത്തിയത്. ഡ്യൂപ്ളിക്കേറ്റ് സാധനങ്ങളും മറ്റു തട്ടിപ്പുകളുമെല്ലാം കണ്ടെത്തിയ പരിശോധനയുടെ വീഡിയോ അൽ ഇഖ്ബാരിയ ചാനൽ പുറത്ത് വിടുകയായിരുന്നു.

സ്വന്തം നിലയിൽ ജോലി ചെയ്യുന്ന നിരവധി വിദേശികളെ പരിശോധനയിൽ പിടികൂടി. പ്രിൻ്റർ മഷിയുടെ ഉത്പാദനം തന്നെ നടത്തുന്ന ഗോഡൗണും പ്രൊഡക്ഷൻ കേന്ദ്രം അറിയാത്ത നിരവധി വസ്തുക്കളും പിടികൂടി.

പരിശോധന പേടിച്ച് ചിലയാളുകൾ കട അടച്ചും അടക്കാതെയുമെല്ലാം രക്ഷപ്പെടാൻ ശ്രമിച്ചതായും പരിശോധക സംഘം വെളിപ്പെടുത്തി.

നികുതി വെട്ടിപ്പും നികുതി രേഖകൾ ഇല്ലാത്തതുമെല്ലാം കണ്ടെത്തിയതായും സകാത്ത് ആൻ്റ് ഇൻകം അതോറിറ്റിയും അറിയിച്ചു. പരിശോധനയുടെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്