റിയാദ് കിംഗ് സൽമാൻ ഹോസ്പിറ്റലിലെ അവസാന കൊറോണ രോഗിയും ആശുപത്രി വിട്ടു
റിയാദ്: റിയാദ് കിംഗ് സൽമാൻ ഹോസ്പിറ്റലിൽ ചികിത്സയിലുണ്ടായിരുന്ന അവസാന കൊറോണ രോഗിയും രോഗം സുഖപ്പെട്ടതിനെത്തുടർന്ന് ആശുപത്രി വിട്ടു.
നേരത്തെ സൗദിയിലെ വിവിധ ഭാഗങ്ങളിലെ ചില ഹോസ്പിറ്റലുകളിലെ കൊറോണാ ചികിത്സാ യൂണിറ്റുകൾ രോഗികൾ കുറഞ്ഞതിനെത്തുടർന്ന് അടച്ചതും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
രാജ്യത്ത് ആക്റ്റീവ് കേസുകളും ക്രിറ്റിക്കൽ കേസുകളും ദിനം പ്രതി കുറഞ്ഞ് വരികയാണ്. 22136 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 1601 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1013 രോഗികൾക്ക് കൂടി അസുഖം ഭേദമായതോടെ സൗദിയിൽ ഇത് വരെ കൊറോണ ഭേദമായവരുടെ എണ്ണം 2,84,945 ആയിട്ടുണ്ട്.
പുതുതായി 33 കൊറോണ മരണമാണു റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 3755 ആയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa