സൗദിയിലെ ആദ്യ ക്രൂയിസ് കപ്പൽ യാത്രക്കിടെ ഒരു യാത്രക്കാരന് കൊറോണ ലക്ഷണം; കപ്പൽ തുറമുഖത്തേക്ക് മടക്കി
ജിദ്ദ: സൗദിയിലെ ആദ്യത്തെ ക്രൂയിസ് കപ്പൽ യാത്രക്കിടെ ഒരു യാത്രക്കാരനു കൊറോണ ലക്ഷണങ്ങൾ ഉള്ളതായി സംശയം തോന്നിയതിനെത്തുടർന്ന് കപ്പൽ റാബിഗ് കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റി തുറമുഖത്തേക്ക് മടക്കി.

സംശയം തോന്നിയയാളെ ഉടൻ ഐസൊലേഷനിലാക്കിയതായും ബാക്കിയുള്ളവരോട് അവരുടെ സ്വകാര്യ റൂമുകളിൽ കഴിയാൻ ആവശ്യപ്പെട്ടതായും ബന്ധപ്പെട്ടവർ അറിയിച്ചു.
എല്ലാ യാത്രക്കാരുടെയും സുരക്ഷ മുൻ നിർത്തിയാണു കപ്പൽ തുറമുഖത്തേക്ക് തിരിച്ച് വിട്ടത്. അവിടെ സൗദി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ കാത്തിരിക്കുന്നുണ്ടായിരുന്നു.
സംശയാസ്പദമായ കേസ് ആശുപത്രിയിലേക്ക് മാറ്റുകയും അയാളുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും റെഡ് സീ ക്രൂയിസ് ഷിപ്പ് കംബനി അധികൃതർ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു 450 ടൂറിസ്റ്റുകളുമായി സൗദിയിലെ ആദ്യത്തെ ക്രൂയിസ് കപ്പൽ കിംഗ് അബ്ദുല്ല എകണോമിക് സിറ്റി തുറമുഖത്ത് നിന്ന് ചെങ്കടൽ യാത്ര ആരംഭിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa