Monday, November 25, 2024
Saudi ArabiaTop Stories

ജിദ്ദയിലും ശക്തമായ പരിശോധന: 500 ഓളം സ്ഥാപനങ്ങൾ അടപ്പിച്ചു

ജിദ്ദ : മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ജിദ്ദയിൽ 476 സ്ഥാപനങ്ങൾ അടപ്പിച്ചു. അതിൽ 42 വർക്ക്‌ ഷോപ്പുകളും ഉൾപ്പെടുന്നു.

മുനിസിപാലിറ്റി ആവശ്യപ്പെടുന്ന നിബന്ധനകളും നഗര ഗ്രാമ കാര്യ മന്ത്രാലയം ആവശ്യപ്പെടുന്ന സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ്‌ വരുത്താനാണു പരിശോധനകൾ നടന്നത്‌.

മുഴുവൻ സ്ഥാപനങ്ങളും ലക്ഷ്യമാക്കിയുള്ള പരിശോധനകൾ 24 മണിക്കൂറും നടക്കുന്നുണ്ട്‌ എന്ന് അധികൃതർ അറിയിച്ചു.

മുനിസിപാലിറ്റിയും മന്ത്രാലയവും ആവശ്യപ്പെടുന്ന നിബന്ധനകൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ്‌ വരുത്തുകയാണു പരിശോധനയുടെ ലക്ഷ്യം.

നിയമ ലംഘനങ്ങൾ നടക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച്‌ വിവരം നൽകുന്നതിനു ജിദ്ദ നിവാസികൾക്ക്‌ മുനിസിപാലിറ്റി അധികൃതർ നന്ദി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്