Tuesday, September 24, 2024
QatarTop Stories

ഖത്തറിൽ തൊഴിലാളികൾക്ക് മിനിമം വേതനം നിശ്ചയിച്ച്കൊണ്ട് അമീറിന്റെ ഉത്തരവ്

ദോഹ: ഖത്തറിൽ തൊഴിലാളികൾക്ക് നിർബന്ധിത മിനിമം ശമ്പളം നിശ്ചയിച്ച്കൊണ്ട് അമീർ ഉത്തരവ് ഇറക്കി. ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം (എ‌ഡി‌എൽ‌എസ്‌എ) ആണ് മിനിമം വേതനം ഏർപ്പെടുത്തുകയും ജീവനക്കാരുടെ ജോലി മാറ്റുന്നതിനുള്ള നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നീക്കം ചെയ്യുകയും ചെയ്തത്.

ഭക്ഷണം, താമസം സൗജന്യമെങ്കിൽ 1000 റിയാൽ മിനിമം ശമ്പളമായി തൊഴിലാളിക്ക് നൽകണം. ഭക്ഷണവും താമസവും ഉൾപ്പെടെയാണെങ്കിൽ 1800 റിയാൽ മിനിമം ശമ്പളമായി നൽകണമെന്നുമാണ് പുതിയ ഉത്തരവിൽ പറയുന്നത്.

തൊഴിലാളികൾക്കും ഗാർഹിക തൊഴിലാളികൾക്കും മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള 2020 ലെ നിയമം 17 പ്രകാരം വീട്ടുജോലിക്കാർ ഉൾപ്പെടെ എല്ലാ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും മിനിമം വേതന നിയമം ബാധകമാണ്. തൊഴിലാളിക്ക് നിലവിലുള്ള തൊഴിൽ മാറി പുതിയത് തിരഞ്ഞെടുക്കാൻ എന്‍.ഒ.സിയുടെ ആവശ്യമില്ലെന്നും അമീറിന്റെ ഉത്തരവിലുണ്ട്.

മിനിമം വേതനം പ്രതിമാസം 1,000 റിയാലാണ് അടിസ്ഥാന വേതനമായി നിശ്ചയിച്ചിട്ടുള്ളത്, കൂടാതെ തൊഴിലുടമ ഇതിനകം ജീവനക്കാരനോ വീട്ടുജോലിക്കാരനോ മതിയായ ഭക്ഷണമോ താമസമോ നൽകുന്നില്ലെങ്കിൽ പ്രതിമാസം 500 റിയാൽ താമസ ചിലവിനായും, ഭക്ഷണത്തിനായി പ്രതിമാസം 300 റിയാലുമാണ് അനുവദിച്ചിട്ടുള്ളത്.

തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും നിയമനടപടികൾ വേഗത്തിലാക്കുന്നതിനുമായി തൊഴിൽ തർക്ക പരിഹാര സമിതികളുടെ എണ്ണം കൂട്ടുന്നതും പുതിയ ഭേദഗതികളിൽ ഉൾപ്പെടുന്നതായി ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രി എച്ച്ഇ യൂസഫ് മുഹമ്മദ് അൽ ഉസ്മാൻ ഫഖ്‌റൂ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q