Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ വാറ്റ് പരിശോധനയും ശക്തമാകുന്നു; വ്യാപാരികൾക്ക് അധികൃതരുടെ മുന്നറിയിപ്പ്; കൂടുതൽ പരിശോധനകളും കസ്റ്റമേഴ്സ് പരാതിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ

റിയാദ്: ജനറൽ അതോറിറ്റി ഫോർ സകാത്ത് ആൻ്റ് ഇൻകം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മാത്രം 865 ടാക്സ് നിയമ ലംഘനങ്ങൾ കണ്ടെത്തി.

ഒരാഴ്ചക്കകം നടത്തിയ 3600 പരിശോധനകളിൽ നിന്നാണു ഇത്രയും നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ടാക്സ് നിയമ ലംഘനങ്ങൾ ഇല്ലാതാക്കുന്നതിനായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ തുടരുകയാണ്.

ഇതിൽ 646 കേസുകളും ഉപഭോക്താക്കൾ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണു പിടി കൂടിയതെന്ന് അധികൃതർ പറഞ്ഞു.

റീട്ടെയിൽ സ്ഥാപനങ്ങളിലും റെസ്റ്റോറൻ്റുകളിലും ജനറൽ ട്രേഡ് സ്ഥാപനങ്ങളിലുമെല്ലാം പരിശോധക സംഘം സന്ദർശിച്ചിട്ടുണ്ട്.

ടാക്സ് ഇൻവോയ്സുകൾ സൂക്ഷിക്കാത്തതും ടാക്സ് തുക കലക്റ്റ് ചെയ്യാത്തതും പുകയില ഉത്പന്നങ്ങൾക്ക് മേൽ ടാക്സ് സീൽ പതിക്കാത്തതുമാണു കണ്ടെത്തിയ നിയമ ലംഘനങ്ങളിൽ കൂടുതലും. എല്ലാ വ്യാപാര സ്ഥാപനങ്ങളും 15 ശതമാനം വാറ്റ് നിയമം നിർബന്ധമായും പാലിച്ചിരിക്കണമെന്നും പരിശോധനകൾ തുടരുമെന്നും സകാത്ത് ആൻ്റ് ഇൻകം അതോറിറ്റി മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്