അബുദാബിയിൽ റെസ്റ്റോറന്റിൽ പൊട്ടിത്തെറി; രണ്ട് മരണം
അബുദാബി: അബുദാബി റാഷിദ് ബിൻ സയീദ് സ്ട്രീറ്റിലെ കെട്ടിടത്തിൽ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് കെട്ടിടത്തിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേരെ പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗ്യാസ് ചോർച്ചയെ തുടർന്നാണ് പൊട്ടിത്തെറി എന്നാണ് പ്രാഥമിക നിഗമനം. ഇന്ധനം നിറച്ചതിനു ശേഷം കണ്ടെയ്നർ ഫിറ്റിംഗുകൾ തെറ്റായി ഉപയോഗിച്ചതാണ് ഗ്യാസ് ചോർച്ചക്ക് കാരണമായതെന്ന് അബുദാബി മീഡിയ ഓഫീസ് റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിൽ നിന്ന് താമസക്കാരെയും റസ്റ്റോറന്റ് ജീവനക്കാരെയും ഒഴിപ്പിച്ചു.
സംഭവത്തെ തുടർന്ന് റാഷിദ് ബിൻ സയീദ് സ്ട്രീറ്റുമായി (എയർപോർട്ട് റോഡ്) ബന്ധിപ്പിക്കുന്ന ഹസ്സ ബിൻ സായിദ് റോഡിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചതായി പോലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ പറഞ്ഞു.
സ്ഫോടനത്തിൽ മുഴുവൻ റെസ്റ്റോറന്റും കെട്ടിടത്തിന്റെ താഴത്തെ നിലയും തകർന്നു. പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്തു കനത്ത സുരക്ഷ ഏർപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa