തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

വ്യാഴാഴ്ച മസ്ജിദുൽ ഹറാം പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന പ്രചാരണം ബന്ധപ്പെട്ടവർ നിഷേധിച്ചു

ജിദ്ദ: അടുത്ത വ്യാഴാഴ്ച മസ്ജിദുൽ ഹറാം പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം ബന്ധപ്പെട്ടവർ നിഷേധിച്ചു.

ഈ സമയം വരെയും മസ്ജിദുൽ ഹറാമിൻ്റെ വാതിലുകൾ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച് അധികൃതർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

ഊഹാപോഹങ്ങളെ തള്ളിക്കളയണമെന്നും ഒഫീഷ്യൽ ചാനലുകളിലൂടെ അറിയിക്കുന്ന ഔദ്യോഗിക വാർത്തകൾ മാത്രം പിന്തുടരണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്