തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ പൊതു സ്ഥലങ്ങളിൽ വെച്ച് പോക്കറ്റടിക്കുകയും ബാഗുകൾ മോഷ്ടിക്കുകയും ചെയ്ത പുരുഷനും സ്ത്രീയും പിടിയിൽ

റിയാദ്: പൊതു സ്ഥലങ്ങളിൽ വെച്ച് പോക്കറ്റടിക്കുകയും സ്ത്രീകളുടെ ബാഗുകൾ മോഷ്ടിക്കുകയും ചെയ്ത പുരുഷനും സ്ത്രീയും റിയാദ് പോലീസിൻ്റെ പിടിയിൽ.

രണ്ട് പേരും 8 കുറ്റ കൃത്യങ്ങളിൽ ഭാഗമായിട്ടുണ്ട്. മോഷ്ടിച്ച ഏ റ്റി എം കാർഡുപയോഗിച്ച് ഇവർ 42,000 റിയാലിൻ്റെ സാധനങ്ങൾ പർച്ചേസ് ചെയ്തതായും അധികൃതർ അറിയിച്ചു.

40 വയസ്സിനു മുകളിലുള്ള സൗദി പൗരനും 50 വയസ്സിനു മുകളിലുള്ള സൗദി വനിതയുമാണു പ്രതികൾ. പ്രതികളെ കൂടുതൽ നടപടിക്രമങ്ങൾക്കായി പബ്ളിക് പ്രോസിക്യൂഷനു കൈമാറും. സൗദി പൗരൻ കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്ന സമയത്തെ ചിത്രങ്ങൾ മീഡിയകൾ പ്രസിദ്ധീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്