അഴിമതി; രണ്ട് സൗദി രാജകുമാരന്മാരെ സ്ഥാനങ്ങളിൽ നിന്ന് നീക്കാനും അന്വേഷണം നടത്താനും സല്മാൻ രാജാവിൻ്റെ ഉത്തരവ്
റിയാദ്: അൽ ജൗഫ് ഡെപ്യൂട്ടി ഗവർണ്ണർ അബ്ദുൽ അസീസ് ബിൻ ഫഹദ് ബിൻ തുർക്കി രാജകുമാരനെയും ജോയിൻ്റ് ഫോഴ്സ് കമാൻഡർ ഫഹദ് ബിൻ തുർക്കി രാജകുമാരൻ്റെയും സ്ഥാനങ്ങളിൽ നീക്കാനും ഇരുവർക്കുമെതിരെ അന്വേഷണം നടത്താനും സൗദി ഭരണാധികാരി സല്മാൻ രാജാവ് ഉത്തരവിട്ടു.
ഇവർക്ക് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിയിൽ ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിനെത്തുടർന്നാണു നടപടി.
ഇവർക്കൊപ്പം ഉന്നതോദ്യോഗസ്ഥരായ യൂസുഫ് ബിൻ റാകാൻ ബിൻ ഹിന്ദി, മുഹമ്മദ് ബിൻ അബ്ദുൽ കരീം, ഫൈസൽ ബിൻ അബ്ദുറഹ്മാൻ, മുഹമ്മദ് ബിൻ അലി തുടങ്ങിയവർക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പുറമെ പട്ടാളത്തിലും പൊതു ജനങ്ങളിലുമുള്ള ആരോപിക്കപ്പെട്ട ധനമിടപാടുമായി ബന്ധമുള്ള മുഴുവൻ ആളുകളെയും അഴിമതി വിരുദ്ധ സമിതി ചോദ്യം ചെയ്യുകയും നടപടിയെടുക്കുക്കയും ചെയ്യും.
ജനറൽ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് ജനറൽ മുത് ലഖ് ബിൻ സാലിം ബിൻ മുത് ലഖ് അൽ അസീമക്ക് ജോയിൻ്റ് ഫോഴ്സ് കമാൻഡറുടെ താത്ക്കാലിക ചുമതല നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa