സൗദിയിൽ ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസൻസിനു 20 റിയാൽ; മറ്റു വാഹനങ്ങൾക്കുള്ള ലൈസൻസ് തുകയും മറ്റു ഫീസുകളും അറിയാം
ജിദ്ദ: സൗദിയിൽ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസുകളുടെയും വാഹന രെജിസ്റ്റ്രേഷൻ ഫീസുകളുടെയും ഓണർഷിപ്പ് മാറുന്നതിനുള്ള ഫീസിന്റെയും മറ്റും വിവരങ്ങൾ സൗദി ട്രാഫിക് വിഭാഗം വെളിപ്പെടുത്തി.
സ്വകാര്യ ഡ്രൈവിംഗ് ലൈസൻസും പബ്ലിക് ഡ്രൈവിംഗ് ലൈസൻസും ഒരു വർഷത്തേക്ക് ഇഷ്യു ചെയ്യാനുള്ള ഫീസ് 40 റിയാലാണ്. ഇവ പുതുക്കുന്നതിനും 40 റിയാലാണ് ഒരു വർഷത്തേക്കുള്ള ഫീസ്.
പബ്ലിക് വർക്ക് ലൈസൻസ് ഇഷ്യു ചെയ്യാനും പുതുക്കാനും ഒരു വർഷത്തേക്ക് 100 റിയാലാണ് ഫീസ്. മോട്ടോർ ബൈക് ലൈസൻസ് ഇഷ്യു ചെയ്യാനും പുതുക്കാനും ഒരു വർഷത്തേക്ക് 20 റിയാലാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്.
താത്ക്കാലിക ഡ്രൈവിംഗ് ലൈസൻസ് ഇഷ്യു ചെയ്യാൻ 100 റിയാലാണ് ഫീസ്. ഏത് തരം ലൈസൻസുകൾ നഷ്ടപ്പെട്ടാലും കേട് വന്നാലും പുതിയ ലൈസൻസ് ഇഷ്യു ചെയ്യുന്നതിന് 100 റിയാലാണ് ഫീസ്.
വാഹനങ്ങൾ രെജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസുകളും പുതുക്കുന്നതിനുള്ള ഫീസുകളും ഓണർഷിപ്പ് മാറുന്നതിനുള്ള ഫീസുകളും മുറൂർ വെളിപ്പെടുത്തി.
സ്വകാര്യ വാഹനങ്ങളും ബൈക്കുകളും രജിസ്‌റ്റർ ചെയ്യുന്നതിനും പുതുക്കുന്നതിനും ഒരു വർഷത്തേക്ക് 100 റിയാലാണ് ഫീസ്. സ്വകാര്യ ട്രാൻസ്‌പോർട്ട് വാഹനങ്ങളും സ്വകാര്യ വാനുകളും ടാക്‌സികളും രെജിസ്റ്റർ ചെയ്യാനും പുതുക്കാനും ഒരു വർഷത്തേക്ക് 200 റിയാലാണ് ഫീസ്.
സ്വകാര്യ വാഹനനങ്ങളുടെയും സ്വകാര്യ ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെയും സ്വകാര്യ വാനുകളുടെയും ബൈക്കുകളുടെയു ഓണർഷിപ്പ് മാറുന്നതിന് 150 റിയാലാണ് ഫീസ്.
മുഴുവൻ വാഹനങ്ങളുടെയും നമ്പർ പ്ളേറ്റുകൾ ഇഷ്യു ചെയ്യുന്നതിനും നമ്പർ പ്ളേറ്റ് നഷ്ടപ്പെട്ടാലോ കേട് വന്നാലോ പുതിയതിന് അപേക്ഷിക്കുന്നതിനും 100 റിയാലാണ് ഫീസ്.
അതേ സമയം താത്‌ക്കാലിക നമ്പർ പ്ളേറ്റിനു 300 റിയാലും അവ നഷ്ടപ്പെടാലും പുതുക്കുന്നതിനും 100 റിയാലുമാണ് ഫീസ് അടക്കേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa