ജിദ്ദയിൽ അനധികൃത സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ റൈഡ്; 9 പേർ പിടിയിൽ
ജിദ്ദ: താമസ സ്ഥലം കേന്ദ്രീകരിച്ച് സ്വർണാഭരണങ്ങൾ നിർമിച്ചിരുന്ന വിദേശികൾ പിടിയിലായതായി വാണിജ്യ മന്ത്രാലയ നിരീക്ഷണ ടീം അറിയിച്ചു. അറബ്, ഏഷ്യൻ വംശജരായ 9 പേരാണ് പിടിയിലായത്.
ജിദ്ദയിലെ ബാഗ്ദാദിയയിൽ ഒരു വില്ലയിലാണ് മതിയായ രേഖകളില്ലാത്ത സ്വർണാഭരണ നിർമ്മാണ ഫാക്ടറി പ്രവർത്തിച്ചിരുന്നത്. ദിവസങ്ങളോളം നീണ്ട നിരീക്ഷണനകൾക്കൊടുവിലാണ് താമസ സ്ഥലം റൈഡ് ചെയ്ത് നിയമ ലംഘകരെ അറസ്റ്റ് ചെയ്തത്.
സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കാനായി ഉപയോഗിച്ച മെഷീനും വസ്തുക്കളുമെല്ലാം കണ്ടെടുത്തിട്ടുണ്ട്. അതോടൊപ്പം ഇവരിൽ നിന്ന് 5 കിലോഗ്രാം സ്വർണ്ണവും കണ്ടെത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa