മൂന്ന് ലക്ഷണങ്ങൾ നിങ്ങളുടെ കുട്ടി പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അവൻ ബ്രേക്ക് ഫാസ്റ്റിൻ്റെ കാര്യം അവഗണിക്കുന്നുവെന്നതിൻ്റെ സൂചനയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: നിങ്ങളുടെ കുട്ടി മൂന്ന് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുവെങ്കിൽ അവൻ ബ്രേക്ക് ഫാസ്റ്റ് അവഗണിക്കുന്നുവെന്നതിൻ്റെ സൂചനയാണതെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.
വേഗത്തിൽ ക്ഷീണം തോന്നുക, പഠിക്കാനുള്ള ആഗ്രഹം കുറയുക, കാര്യങ്ങൾ ഗ്രഹിക്കാനുള്ള കാല താമസം എന്നിവയാണ് മൂന്ന് ലക്ഷണങ്ങൾ.
ആരോഗ്യ പ്രാധാന്യം കണക്കിലെടുത്ത് കുട്ടികൾ എല്ലാ ദിവസവും ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa