പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ വീണ്ടും പ്രസിദ്ധീകരിച്ചതിനെതിരെ ശക്തമായ പ്രതിഷേധം
ജിദ്ദ: ഫ്രഞ്ച് മാഗസിനായ ചാർളി ഹെബ്ഡോ പ്രവാചകനെ നിന്ദിക്കുന്ന കാർട്ടൂൺ പുനപ്രസിദ്ധീകരിച്ചതിനെ ശക്തമായി അപലപിച്ച് ഒഐസി (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ) യുടെ സ്വതന്ത്ര സ്ഥിരം മനുഷ്യാവകാശ കമ്മീഷൻ (ഐപിഎച്ച്ആർസി).
മാഗസിൻ വിദ്വേഷവും അസംബന്ധം നിറഞ്ഞ ആവർത്തനവും വഴി വർഗീയത പടർത്തുകയാണെന്നു കമ്മീഷൻ പറഞ്ഞു. ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്‌ലിംകൾ അഗാധമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇസ്‌ലാമിന്റെ ഏറ്റവും ആദരണീയമായ വ്യക്തിത്വത്തെ വരക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിൽ കമ്മീഷൻ കടുത്ത വേദന പ്രകടിപ്പിച്ചു.
അഭിപ്രായ സ്വാതന്ത്ര്യവുമായി യാതൊരു ബന്ധവുമില്ലാത്ത “അപമാനിക്കാനുള്ള സ്വാതന്ത്ര്യം” എന്ന് വിളിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനോ മാഗസിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനോ പ്രധാനപ്പെട്ട സ്റ്റേറ്റ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പ്രസ്താവനകളും കമ്മീഷനെ ദുഃഖിപ്പിക്കുന്നു.
പത്രസ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് ഫ്രഞ്ച് മാഗസിനായ ചാർളി ഹെബ്ഡോ ഏറെ വിവാദമായ കാർട്ടൂണുകൾ അടുത്തിടെ പുനഃപ്രസിദ്ധീകരിക്കുകയായിരുന്നു. 2015ഇൽ ചാർളി ഹെബ്ഡോ ഓഫീസിനു നേരെ പെട്രോൾ ബോംബ് ആക്രമണം നടന്നിരുന്നു. അന്ന് മുസ്ലിം ലോകം അവയെ ശക്തമായി അപലപിക്കുകയുണ്ടായി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa