Sunday, November 24, 2024
KuwaitTop Stories

അറുപത് തികഞ്ഞ 68,000 പേർ കുവൈറ്റിൽ നിന്ന് പുറത്തേക്ക്

കുവൈറ്റ് സിറ്റി: അറുപത് വയസു തികഞ്ഞ 68,000 വിദേശികളെ കുവൈറ്റിൽ നിന്ന് പുറത്താക്കാനൊരുങ്ങി കുവൈറ്റ് സർക്കാർ. സെക്കണ്ടറിയോ അതിൽ കുറവോ വിദ്യാഭ്യാസമുള്ളവർക്കാണ് കുവൈറ്റിലെ ജോലിയും താമസവും നഷ്ടമാകുക. ഇതിനായി ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള ജോലികൾ കുവൈറ്റ് മാൻപവർ അതോറിറ്റി ആരംഭിച്ചുകഴിഞ്ഞു.

അടുത്ത വർഷം ആദ്യം മുതൽ തന്നെ ഇത്തരക്കാരുടെ വർക്ക് പെർമിറ്റ് പുതുക്കുകയോ മാറ്റുകയോ ചെയ്യുന്നതിനെ വിലക്കുന്നതിനുള്ള തീരുമാനം നടപ്പാക്കിതുടങ്ങും. 59 വയസ് പൂർത്തിയായവരോ 60 കഴിഞ്ഞവരോ ആയ 68318 വിദേശ തൊഴിലാളികൾ രാജ്യത്തുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് മാൻപവർ വ്യക്തമാക്കിയിരുന്നു.

നിലവിൽ 59ഉം 60ഉം വയസ്സ് പൂർത്തിയായവർക്ക് ഒരു വർഷത്തേക്ക് പെർമിറ്റ് പുതുക്കി നൽകും. അടുത്ത വർഷം ജനുവരി മുതൽ ഈ സേവനങ്ങൾ നിർത്തിവെക്കും. ഇതോടെ ഇവരെല്ലാം തന്നെ അടുത്ത വർഷം അവസാനത്തോടെ സ്വദേശത്തേക്ക് മടങ്ങേണ്ടി വരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa