അന്താരാഷ്ട്ര അതിർത്തികൾ തുറക്കുന്നതിനെ പിന്തുണച്ച് കൊണ്ട് സൗദി വിദേശകാര്യ മന്ത്രി
റിയാദ്: ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് അന്താരാഷ്ട്ര അതിർത്തികൾ തുറക്കുന്നത് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പ്രസ്താവിച്ചു.
ജി 20 രാജ്യങ്ങളിലെ മന്ത്രിമാരുടെ മീറ്റിംഗിൽ സംസാരിക്കവേയായിരുന്നു ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഈ പ്രസ്താവന നടത്തിയത്. അതിർത്തികളിൽ മുൻ കരുതലുകൾ പാലിക്കുന്നതിനും അന്താരഷ്ട്ര പരസ്പര സഹകരണത്തിനും യോഗത്തിൽ മന്ത്രിമാർ പ്രതിജ്ഞ ചെയ്തു.
അന്താരാഷ്ട്ര അതിർത്തികൾ തുറക്കുന്നതിൻ്റെ പ്രാധാന്യവും കുടുംബങ്ങൾ വീണ്ടും ഒന്നിക്കുന്നതിൻ്റെയും സാമ്പത്തിക അഭിവൃദ്ധികൾ കൈവരിക്കുന്നത് ശക്തിപ്പെടുത്തുന്നതിന്റെയും പ്രാധാന്യം യോഗം പരാമർശിച്ചു.
പൊതു ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കരുതി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa