Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ 10 വർഷത്തിലധികമായി സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളായ ആരോഗ്യ പ്രവർത്തകരുടെ കരാർ പുതുക്കില്ല

റിയാദ്: പത്ത് വർഷത്തിലധികമായി സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരായ വിദേശികളുടെ തൊഴിൽ കരാർ പുതുക്കില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.

അതേ സമയം ചില മേഖലകളിൽ മികവ് തെളിയിച്ച വിദേശികൾ ഈ നിയമത്തിൽ നിന്നൊഴിവാണെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ ആരോഗ്യ മേഖലയിലെയും മേധാവികൾക്ക് അയച്ച സർക്കുലറിൽ ഹ്യൂമൻ റിസോഴ്സസ് ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ അബ്ദുറഹ്മാൻ അൽ ഐബാൻ നിർദ്ദേശം നൽകി.

സർക്കാർ ആരോഗ്യ മേഖലയിൽ സൗദികളല്ലാത്തവരുടെ കരാർ കാലാവധി ഒപ്പിട്ട തീയതി മുതൽ 10 വർഷത്തിൽ അധികമാകരുതെന്ന് വർഷങ്ങൾക്ക് മുംബ് സൗദി കാബിനറ്റ് തീരുമാനമെടുത്തിട്ടുണ്ട്.

അതേ സമയം കാബിനറ്റും പിന്നീട് സിവിൽ സർവീസ് മന്ത്രാലയവുമെല്ലാം ചില മേഖലകളിൽ മികവ് തെളിയിച്ച വിദേശികൾക്ക് കരാർ 10 വർഷത്തിലധികം പുതുക്കി നൽകുന്നതിനു ആരോഗ്യ വകുപ്പിനു അനുമതി നൽകിയിട്ടും ഉണ്ടെന്നതിനാൽ സേവനത്തിൽ മികവ് പുലർത്തുന്ന വിദേശികൾക്ക് 10 വർഷ നിയമം ഭീഷണിയാകില്ലെന്ന് കരുതാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്