സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് മലയാളിയടക്കം നാല് പേർ മരിച്ചു
റിയാദ്: സഊദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളിയടക്കം നാല് പേർ മരിച്ചു. റിയാദിലെ ദവാദ്മിയിൽ വാനും പിക്കപ്പും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം. കൊല്ലം അഴൂർ വട്ടപ്പാറ സ്വദേശി ജംഷീർ ആണ് മരണപ്പെട്ട മലയാളി. രണ്ടു സഊദി പൗരന്മാരും ട്രെയ്‌ലർ ഡ്രൈവറുമാണ് മരണപ്പെട്ട മറ്റുള്ളവർ.
റിയാദിൽ നിന്നും ദവാദ്മിയിലേക്ക് വാനിൽ പച്ചക്കറിയുമായി വരുന്നതിടെയാണ് ജംഷീറിന്റെ വാൻ അൽഖർന അരാംകോ റോഡിൽ അപകടത്തിൽ പെട്ടത്. അപകടത്തിൽ അദ്‌ഭുതകരമായി രക്ഷപ്പെട്ട ജംഷീറിന്റെ സുഹൃത്ത് സുധീർ ആശുപത്രിയിൽ ചികിത്സയിലാണ്.
ജംഷീർ സഞ്ചരിച്ചിരുന്ന വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട പിക്കപ് മറിയുകയായിരുന്നു. അതിനിടെ ട്രയിലറും വാനും കൂട്ടിയിടിച്ച് പെട്ടന്ന് തീപിടിക്കുകയായിരുന്നു. ആറു മാസങ്ങൾക്ക് മുമ്പാണ് ജംഷീർ പുതിയ വിസയിൽ സഊദിയിലെത്തിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിയമ നടപടികൾക്ക് ശേഷം മറവ് ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa