സൗദിയിൽ ആമിൽ പ്രഫഷൻ പൂർണ്ണമായും ഇല്ലാതാകും; പ്രഫഷണൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ വിപുലപ്പെടുത്തും
ജിദ്ദ: സൗദിയിലേക്ക് പ്രഫഷണൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായി വിദഗ്ധ ടീമുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് സൗദി മാനവ വിഭവ ശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ദേശീയ സമ്പദ് വ്യവസ്ഥയുടെ അവശ്യങ്ങൾ പൂർത്തീകരിക്കുകയും അതേ സമയം സ്വദേശിവത്ക്കരണ പദ്ധതികളെ ബാധിക്കാതിരിക്കുകയും ചെയ്യുന്ന രീതിയിലായിരിക്കും റിക്രൂട്ട്മെൻ്റ് നടക്കുക.
ഓരോ പ്രഫഷനുകളെയും പ്രത്യേകം ഇനം തിരിച്ച് ഇഖാമയിലും പാസ്പോർട്ടിലും വ്യക്തമാക്കുന്ന സംവിധാനം മന്ത്രാലയം നടത്തുന്നുണ്ടെന്ന് നേരത്തെ ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.
ഇത് പ്രകാരം നിലവിൽ ധാരാളമായി കാണപ്പെടുന്ന ആമിൽ ( ലേബർ ) പ്രഫഷൻ തീരെ ഇല്ലാതാകുമെന്നും മാനവ വിഭവ ശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്മെൻ്റുകൾ എളുപ്പമാക്കുന്നതിനായി ലേബർ അറ്റാഷെയെ നിയമിക്കുന്ന കാര്യവും കഴിഞ്ഞ ദിവസം മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa