ജിദ്ദ ഹറാസാത്ത് ഭീകരർ ഹറം ഇമാമിനെയും വധിക്കാൻ പദ്ധതിയിട്ടു; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
ജിദ്ദ: ഹറാസാത്തിലെ ഐ എസ് ഭീകര സംഘം മക്കയിലെ മസ്ജിദുൽ ഹറാമിലെ ഒരു ഇമാമിനെയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്.
ഇതിനായി മൂന്നാം പ്രതിയെയായിരുന്നു നിയോഗിച്ചിരുന്നത്. എന്നാൽ നമസ്ക്കാര ശേഷം ഇമാം മസ്ജിദുൽ ഹറാമിൽ നിന്ന് പുറത്ത് കടക്കാൻ അൽപം വൈകിയത് ഭീകരന്റെ പദ്ധതി പൊളിയാൻ കാരണമാകുകയും തുടർന്ന് ഇയാൾ ജിദ്ദയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
മദീനയിലെ മസ്ജിദുന്നബവിയിലെ വിശ്വാസികളെ ലക്ഷ്യമാക്കി നടന്ന ചാവേർ ആക്രമണവും ജിദ്ദ സുലൈമാൻ ഫഖീഹ് ഹോസ്പിറ്റലിനു സമീപം നടന്ന ചാവേർ സ്ഫോടനവും ആസൂത്രണം ചെയ്ത ജിദ്ദ ഹറാസാത്ത് ഭീകര സംഘത്തിലെ പ്രതികൾക്ക് റിയാദ് സ്പെഷ്യൽ ക്രിമിനൽ കോർട്ട് ഇന്നലെ ശിക്ഷ വിധിച്ചിരുന്നു.
3 ഭീകരർക്ക് വധ ശിക്ഷയും 6 ഭീകരർക്ക് അഞ്ച് മുതൽ 25 വർഷം വരെ തടവ് ശിക്ഷയുമാണു വിധിച്ചത്.
നാലു വർഷം മുംബ് ഒരു റമളാനിൽ നോംബ് തുറയോടടുത്ത സമയത്തായിരുന്നു മസ്ജിദുന്നബവിയിൽ ചാവേർ ആക്രമണം നടത്താൻ ഭീകരർ തുനിഞ്ഞത്.
ബെൽറ്റ് ബോംബ് ധരിച്ചെത്തിയ ചാവേറിനെ സംശയാസ്പദമായ നിലയിൽ കണ്ടതിനെത്തുടർന്ന് സുരക്ഷാ ഭടന്മാർ തടയുകയും തത്സമയം ചാവേർ പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവത്തിൽ 4 സുരക്ഷ ഭടന്മാർ രക്തസാക്ഷികളായി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa