Wednesday, October 2, 2024
Saudi Arabia

സൗദിയിൽ നിന്ന് അവധിയിൽ പോയ ഗാർഹിക തൊഴിലാളികളടക്കമുള്ളവരുടെ ഇഖാമ, റി എൻട്രി കാലാവധിയും സൗദിക്കകത്തുള്ളവരുടെ എക്സിറ്റ്, റി എൻട്രി വിസ കാലാവധിയും സൗജന്യമായി ദീർഘിപ്പിക്കുന്നതായി ജവാസാത്ത്

ജിദ്ദ: സൗദിയിൽ നിന്ന് അവധിയിൽ പോയ ഗാർഹിക തൊഴിലാളികളുടെയും മറ്റു പ്രഫഷനുകളിലുള്ളവരുടെയും ഇഖാമകളും റി എൻട്രി വിസകളും സൗദിക്കകത്തുള്ളവരുടെ റി എൻട്രിയും എക്സിറ്റ് വിസയും സൗജന്യമായി നീട്ടി നൽകുന്നതായി ജവാസാത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അവധിയിൽ പോയ വാണിജ്യ പ്രഫഷനുകളിലുള്ളവരുടെ ഇഖാമകൾ ആഗസ്ത് 1 നും ആഗസ്ത് 31 നും ഇടയിൽ എക്സ്പയർ ആകുന്നുവെങ്കിൽ കാലാവധി തീർന്നത് മുതൽ ഒരു മാസത്തേക്കാണു ദീർഘിപ്പിച്ച് നൽകുന്നത്.

വാണിജ്യ പ്രഫഷനിലുള്ള ഇഖാമകൾ ഉള്ളവരുടെ കാലാവധി കഴിഞ്ഞ റി എൻട്രി വിസകൾ സെപ്തംബർ 30 വരെയാണു നീട്ടി നൽകുക.

അതേ സമയം അവധിയിലുള്ള ഗാർഹിക തൊഴിലാളികളുടെ ഇഖാമകളും റി എൻട്രി വിസകളും സെപ്തംബർ 30 വരെ ദീർഘിപ്പിച്ച് നൽകും.

സൗദിക്കകത്തുള്ളവരുടെ കാലാവധി കഴിഞ്ഞ റി എൻട്രി വിസകളും ഫൈനൽ എക്സിറ്റ് വിസകളും സെപ്തംബർ 30 വരെ ദീർഘിപ്പിച്ച് നൽകുമെന്നും ജവാസാത്ത് അറിയിപ്പിൽ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്