സൗദിയിൽ കഫീലിൻ്റെ അനുമതിയോടെയും അനുമതിയില്ലാതെയും സ്പോൺസർഷിപ്പ് മാറുന്നതിൻ്റെ നടപടിക്രമങ്ങൾ അധികൃതർ വ്യക്തമാക്കി
ജിദ്ദ: സ്പോൺസറുടെ അനുമതിയോടെയും അനുമതിയില്ലാതെയും സ്പോൺസർഷിപ്പ് മാറുന്നതിനുള്ള നടപടിക്രമങ്ങൾ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി.
ഒരു വിദേശിയുടെ ഇഖാമയുടെയും വർക്ക് പെർമിറ്റിൻ്റെയും കാലാവധി അവസാനിച്ചതിനു ശേഷമാണു സ്പോൺസർഷിപ്പ് മാറ്റത്തിനു അപേക്ഷിക്കുന്നതെങ്കിൽ അത് ഓട്ടോമാറ്റിക്കായി അപ്രൂവ് ചെയ്യും.
അതേ സമയം ഇഖാമയും വർക്ക് പെർമിറ്റുമെല്ലാം കാലാവധിയുള്ളതാണെങ്കിൽ സ്പോൺസർഷിപ്പ് മാറ്റത്തിനു പഴയ കഫീലിൻ്റെ അപ്രൂവൽ നിർബന്ധമാണെന്നും മന്ത്രാലയം സൂചിപ്പിച്ചു.
അതോടൊപ്പം കഫാല സ്വീകരിക്കുന്ന സ്ഥാപനത്തിൻ്റെ ലൈസൻസ് കാലാവധിയുള്ളതായിരിക്കണം. ആ സ്ഥാപനത്തിലെ മറ്റു തൊഴിലാളികളുടെ വർക്ക് പെർമിറ്റ് കാലാവധി അവസാനിക്കാനും പാടില്ല. നിതാഖാത്തിൽ മിനിമം പച്ച കാറ്റഗറിയിൽ ആയിരിക്കുക, കഫാല സ്വീകരിക്കുന്ന സ്ഥാപനം നിതാഖാത്തിൽ കഫാല നൽകുന്ന സ്ഥാപനത്തേക്കാൾ മികച്ച കാറ്റഗറിയിലോ അല്ലെങ്കിൽ തതുല്യ കാറ്റഗറിയിലോ ആയിരിക്കുക എന്നിവയും സ്പോൺസർഷിപ്പ് മാറ്റത്തിനുള്ള നിബന്ധനകളിൽ പെടുന്നു.
സ്പോൺസർഷിപ്പ് മാറ്റത്തിനുള്ള നടപടിക്രമങ്ങൾ സൗദി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിലൂടെ പൂർത്തിയാക്കാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa