Saturday, September 21, 2024
BusinessDubaiTrending StoriesU A E

കോവിഡ് പ്രോട്ടോകോൾ ലംഘനം; ദുബായിൽ 50,000 ദിർഹം പിഴ

ദുബൈ: ഡിസ്കൗണ്ട് വിൽപ്പന മേളയോടനുബന്ധിച്ച് ഒരുമിച്ച ഉപഭോക്താക്കളെ കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട പലചരക്ക് കച്ചവട സ്ഥാപനം ദുബായ് അധികൃതർ അടപ്പിക്കുകയും അമ്പതിനായിരം ദിർഹം ഫൈൻ ഈടാക്കുകയും ചെയ്തു.

കോവിഡ് 19 വ്യാപനം തടയാനുള്ള മുൻകരുതലായി സാമൂഹിക അകലം പാലിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കാതെ ഉപഭോക്താക്കൾ കൂട്ടമായി കടയിലേക്ക് വരാൻ സാഹചര്യം ഒരുക്കിയതിനാണ് നടപടി സ്വീകരിച്ചത്.

സമാനമായ എന്തെങ്കിലും തെറ്റായ നടപടികൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ ദുബായ് കൺസ്യൂമർ ആപ്പ് ഉപയോഗിച്ചോ 600545555 നമ്പറിൽ വിളിച്ചോ അറിയിക്കണമെന്നും വാണിജ്യ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

consumerrights.ae വെബ്സൈറ്റ് സന്ദർശിച്ച് വ്യാപാരികൾക്ക് അധികൃതരുടെ നിർദ്ദേശങ്ങൾ അറിയാൻ സംവിധാനമുണ്ടെന്നും ഡിപ്പാർട്ട്മെൻറ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q