Sunday, April 6, 2025
Saudi ArabiaTop Stories

സൗദിയിൽ മലപ്പുറം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: മലപ്പുറം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാളികാവ് അമ്പലക്കടവ് സ്വദേശി പള്ളിയാലിൽ വീട്ടിൽ തോരപ്പ അബ്ദുറസാഖ് എന്ന ബാപ്പു ആണ് മരിച്ചത്. 50 വയസ്സായിരുന്നു. കുറച്ചു ദിവസങ്ങളായി പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ഇദ്ദേഹത്തെ ഇതിനിടെ വ്യാഴാഴ്ച രാവിലെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അനുമാനം. ഇരുപത് വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം റുവൈസയിൽ ഹൗസ് ഡ്രൈവറായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി കെ എം സി സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

പിതാവ്: അലി പള്ളിയാലിൽ, മാതാവ്: ഫാത്വിമ, ഭാര്യ: ബദറുന്നിസ. മക്കൾ: ബാസിം ഫർസാദ്, ബിൻസിയ നസ്‌റിൻ, ബാസിം സമാൻ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa