വേഗത കുറച്ച് കാറോടിച്ച് ഗതാഗത തടസ്സമുണ്ടാക്കുന്നവർക്കും കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിക്കുന്നവർക്കുമുള്ള പിഴ മുറൂർ വ്യക്തമാക്കി; റോഡിൽ തിരക്കുള്ള സമയത്ത് ചെയ്യാൻ പാടില്ലാത്ത 4 കാര്യങ്ങൾ അറിയാം
ജിദ്ദ: റോഡുകളിൽ തിരക്ക് അനുഭവപ്പെടുന്ന സന്ദർഭങ്ങളിൽ വാഹനമോടിക്കുന്നയാൾ ചെയ്യാൻ പാടില്ലാത്ത നാലു കാര്യങ്ങളെക്കുറിച്ച് സൗദി ട്രാഫിക് വിഭാഗം പ്രത്യേകം ഓർമ്മിപ്പിച്ചു.
അനാവശ്യമായി ഹോൺ ഉപയോഗിക്കുക, ഒരു ട്രാക്കിൽ നിന്ന് മറ്റൊരു ട്രാക്കിലേക്ക് മാറുക, സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക, റോഡിൻ്റെ വശങ്ങളിലൂടേ ഓവർടേക്ക് ചെയ്യുക എന്നിവയാണു ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ.
രാജ്യത്ത് വാഹനമോടിക്കുന്നവരെല്ലാവരും കാലാവധിയുള്ള ലൈസൻസ് കരുതണമെന്ന് സൗദി ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു.
കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് 300 റിയാൽ മുതൽ 500 റിയാൽ വരെയാണു പിഴ ചുമത്തുകയെന്നും മുറൂർ ഓർമ്മിപ്പിച്ചു.
അതേ സമയം ഗതാഗത തടസ്സം സൃഷ്ടിക്കും വിധം റോഡിൽ വാഹനങ്ങൾ വളരെ പതുക്കെ ഓടിക്കുന്നവർക്ക് മുറൂർ മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്കും 300 റിയാൽ മുതൽ 500 റിയാൽ വരെയാണു പിഴ ചുമത്തുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa