സൗദിയിൽ ഭാര്യയുടെയും ഭർത്താവിൻ്റെയും മൊബൈൽ ഫോൺ പരിശോധിക്കുന്നവർക്ക് ജയിലും വൻ പിഴയും ശിക്ഷ
ജിദ്ദ: ഭാര്യയുടെയും ഭർത്താവിൻ്റെയും നിയമ പ്രകാരം പ്രായ പൂർത്തിയായ സ്വന്തം മക്കളുടെയും മൊബൈൽ ഫോണുകൾ പരിശോധിക്കുന്നവർക്ക് ശിക്ഷ ലഭിക്കുമെന്ന് സൗദി അഭിഭാഷകനായ നായിഫ് ആൽ മൻസി മുന്നറിയിപ്പ് നൽകി.
ഭാര്യയുടെയും ഭർത്താവിൻ്റെയും മക്കളുടെയും മൊബൈൽ ഫോണുകൾ പരിശോധിക്കുന്നവർക്ക് ഒരു വർഷം വരെ തടവും 5 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്നാണു നായിഫ് ആൽ മൻസി ഓർമ്മപ്പെടുത്തിയത്.
ഇൻഫർമേഷൻ ക്രൈം നിയമത്തിലെ ഒരു വകുപ്പ് പ്രകാരമാണു ഭാര്യയുടെയും ഭർത്താവിൻ്റെയും പ്രായ പൂർത്തിയായ മക്കളുടെയും മൊബൈൽ ഫോൺ പരിശോധിക്കുന്നത് കുറ്റകരമാകുന്നത്.
ഇൻഫർമേഷൻ ക്രൈം നിയമത്തിലെ ആർട്ടിക്ക്ള് 3 പ്രകാരം കംബ്യൂട്ടറുകളിലെയും സ്മാർട്ട് ഡിവൈസുകളിലെയും വിവരങ്ങൾ ചോർത്തുന്നത് കുറ്റകരമാണ്.
അതേ സമയം പ്രായ പൂർത്തിയാകാത്ത മക്കളുടെ മൊബൈൽ രക്ഷിതാക്കൾക്ക് പരിശോധിക്കുന്നതിനു വിരോധമില്ലെന്നും അഭിഭാഷകൻ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa