സ്വർണ്ണഖനി തകർന്നു; കോംഗോയിൽ അൻപതോളം തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്
കമറ്റുഗ: കോംഗോയുടെ കിഴക്കൻ മേഖലയിൽ സ്വർണ്ണഖനി തകർന്ന അപകടത്തിൽ അമ്പതോളം ആളുകൾ മരണപ്പെട്ടുവന്ന് സംശയിക്കുന്നതായി പ്രാദേശിക വൃത്തങ്ങൾ.
ഇന്നലെ, വെള്ളിയാഴ്ച, കമറ്റുഗ നഗര പ്രദേശത്താണ് ശക്തമായ പേമാരി കാരണം സ്വർണ്ണ ഖനി തകർന്നത്.
യുവാക്കളായ അമ്പതോളം തൊഴിലാളികൾക്ക് ജീവഹാനി സംഭവിച്ചുവെന്നാണ് പ്രാദേശിക ഭരണകൂടം സംശയം പ്രകടിപ്പിച്ചത്.
വർഷത്തിൽ നാല് കോടി കിലോഗ്രാം സ്വർണ്ണമെങ്കിലും ഉത്പാദിപ്പിക്കുന്ന ഒരു മധ്യ ആഫ്രിക്കൻ രാജ്യമാണ് കോംഗോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa