Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്ന് അവധിയിൽ പോയ നിരവധി പ്രവാസികളുടെ ഇഖാമകൾ സ്പോണ്സർമാർ ഒരു വർഷത്തേക്ക് ഓൺലൈൻ വഴി പുതുക്കിയതായി റിപ്പോർട്ട്

ജിദ്ദ: സൗദിയിൽ നിന്ന് അവധിയിൽ നാട്ടിലേക്ക് പോവുകയും കൊറോണ പ്രതിസന്ധി മൂലം മടങ്ങാൻ സാധിക്കാതെ വരികയും ചെയ്ത നിരവധി പ്രവാസികളുടെ ഇഖാമകളും സ്‌പോൺസർമാർ സൗദിയിൽ നിന്ന് ഒരു വർഷത്തേക്ക് പുതുക്കൽ ആരംഭിച്ചതായി റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ഇങ്ങനെ ഇഖാമ ഒരു വർഷത്തേക്ക് പുതുക്കിയ ഒരു പ്രവാസി സുഹൃത്തിൻ്റെ അനുഭവം ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് മറ്റു ചില പ്രവാസികളൂം തങ്ങളുടെ ഇഖാമകളും ഇത് പോലെ ഒരു വർഷത്തേക്ക് സ്പോൺസർമാർ പണമടച്ച് ഓൺലൈൻ വഴി പുതുക്കിയ അനുഭവം പങ്കു വെക്കുകയുണ്ടായി.

നേരത്തെ അബ്ഷിർ വഴിയും മുഖീം വഴിയും നാട്ടിലുള്ളവരുടെ റി എൻട്രി വിസകൾ പുതുക്കാനുള്ള അവസരം പുതുതായി സംവിധാനിച്ചത് പോലെത്തന്നെയാണു ഇപ്പോൾ ഇഖാമകളും പുതുക്കാനുള്ള സാഹചര്യവും ഒരുക്കിയിട്ടുള്ളതെന്നാണു മനസ്സിലാകുന്നത്.

അതേ സമയം സൗദി ജവാസാത്ത് ഇത് സംബന്ധിച്ച് ഇത് വരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല. കാലാവധി അവസാനിച്ച ഇഖാമകളും റി എൻട്രികളും ഓട്ടോമാറ്റിക്കായി പുതുക്കും എന്നാണു ജവാസാത്ത് ഇപ്പോഴും ചോദ്യങ്ങൾക്ക് മറുപടിയായി പറയുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്