സൗദിയിൽ ബിനാമി പരിശോധനകൾ തുടരുന്നു; വിദേശിക്കൊപ്പം സൗദി വനിതക്കും പൗരനും ശിക്ഷ ലഭിച്ചു
ജിദ്ദ: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ബിനാമി പരിശോധനകൾ തുടരുന്നു. ഏറ്റവും പുതുതായി ഒരു സൗദി പൗരനും സൗദി വനിതയുമടക്കം മൂന്ന് പേരെ ബിനാമി കേസിൽ ജിദ്ദ ക്രിമിനൽ കോടതി ശിക്ഷിച്ചതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.
കരാർ മേഖലയിൽ സ്വന്തം നിലക്ക് സ്ഥാപനങ്ങൾ നടത്തിയിരുന്ന സിറിയൻ പൗരനു ബിനാമിയായി നിന്ന് സഹായം നൽകിയ കേസിലാണു സൗദികൾക്ക് ശിക്ഷ വിധിച്ചത്.
സിറിയക്കാരനും സഹായം ചെയ്ത സൗദി പൗരനും 6 മാസം തടവ് ശിക്ഷയും അതോടൊപ്പം മൂന്ന് പ്രതികൾക്കും 3.5 ലക്ഷം റിയാൽ പിഴയും ചുമത്തി.
ശിക്ഷകൾ പൂർത്തിയാക്കിയ ശേഷം സിറിയൻ പൗരനെ സൗദിയിൽ നിന്ന് നാടു കടത്തുകയും സൗദിയിലേക്ക് ആജീവാനന്ത വിലക്കേർപ്പെടുത്തുകയും ചെയ്യും.
ബിനാമി സ്ഥാപനങ്ങൾ അടച്ച് പൂട്ടുകയും ലൈസൻസുകൾ റദ്ദാക്കുകയും ചെയ്തതോടൊപ്പം സൗദി പൗരനും സൗദി വനിതക്കും കരാർ മേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനു വിലക്കേർപ്പെടുത്തുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa