Saturday, November 23, 2024
DubaiTop Stories

കോവിഡ് -19; ദുബൈയിൽ മാളുകളിലും ഷോപ്പുകളിലും തുടർച്ചയായി പരിശോധന

ദുബൈ: പ്രധാന മാളുകൾ അടക്കം ഷോപ്പിംഗ് കേന്ദ്രങ്ങളിൽ കോവിഡ് -19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരന്തരം പരിശോധനകൾ നടത്തി ദുബൈ പോലീസ്.

ഒരു ദിവസം തന്നെ 4 മാളുകളിലെ ഔട്ട്‌ലെറ്റുകളിൽ നടത്തിയ പരിശോധനകളിൽ സുരക്ഷാ വീഴ്ചകൾക്ക് ദുബൈ പോലീസ് നൂറുകണക്കിന് ഫൈനുകളും മുന്നറിയിപ്പുകളും നൽകി.

മാൾ ഓഫ് ദ എമിറേറ്റ്സ്, ദുബൈ മാൾ, മിർഡിഫ് സിറ്റി സെന്റർ, ഫെസ്റ്റിവൽ സിറ്റി മാൾ തുടങ്ങിയ പ്രധാന മാളുകളിൽ നടത്തിയ പരിശോധനകളിലാണ് 141 നിയമ ലംഘനങ്ങളും 1,422 മുന്നറിയിപ്പുകളും നൽകിയത്.

കോവിഡ് -19 പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന ഘടകമായ സാമൂഹിക അകലം പാലിക്കുന്നതിൽ വരുത്തുന്ന വീഴ്ചയാണ് പ്രധാനമായും നിരീക്ഷിച്ചത്. സാമൂഹിക അകലം പാലിക്കുന്നതിലും മാസ്ക് ധരിക്കുന്നതിലും ഉള്ള ഉദാസീനത കോവിഡ് -19 വ്യാപനത്തിന് വലിയ കാരണമായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa