Saturday, April 5, 2025
SharjahTop StoriesU A E

ഷാർജ ഇന്റർസിറ്റി ബസുകൾ സെപ്തംബർ 15 മുതൽ

ഷാർജ: സെപ്തംബർ 15 ഓടെ 50 ശതമാനം ശേഷിയിൽ ഷാർജ ഇന്റർസിറ്റി ബസ് സർവീസ് പുനാരംഭിക്കുന്നു. ജൂബൈൽ ബസ് സ്റ്റേഷനും അന്ന് തുറക്കും. കോവിഡ് – 19 മുൻകരുതലിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ മാസം രണ്ട് സർവീസുകളും നിർത്തലാക്കിയിരുന്നു.

ശക്തമായ മുൻകരുതലോടെ മാത്രമായിരിക്കും സർവീസ് പുനാരംഭിക്കുകയെന്ന് ഷാർജ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

തെർമൽ ബോഡി സ്കാനിംഗിന് ശേഷം മാത്രമേ ബസിൽ പ്രവേശനം സാധ്യമാകൂ എന്നും ഓരോ യാത്രക്ക് ശേഷവും ബസുകൾ അണുമുക്തമാക്കുമെന്നും അതോറിറ്റി അറിയിച്ചു. വാഹനത്തിൽ സാനിറ്റൈസർ ഉപയോഗിക്കാൻ സംവിധാനമുണ്ടാകുമെന്നും മാസ്ക് ധരിക്കൽ നിർബന്ധമാണെന്നും അതോറിറ്റി സൂചിപ്പിച്ചു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa