കോറന്റീൻ ലംഘിക്കുന്നത് പരസ്യപ്പെടുത്തിയ യുവാവിനെ പോലീസ് പൊക്കി
ദുബൈ: ആദ്യം കോറന്റീൻ ലംഘിക്കുകയും പിന്നീടത് വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് പൊക്കി. ദുബൈയിലാണ് വാർത്തക്ക് അടിസ്ഥാനമായ സംഭവം. സ്വന്തം ജീവനോടൊപ്പം മറ്റുള്ളവരുടേയും ജീവനു ഭീഷണിയുയർത്തിയ യുവാവിനെ പോലീസ് കസ്റ്റടിയിൽ എടുത്തതായി ദുബൈ മീഡിയ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
ഹോം കോറന്റീനിൽ ഉണ്ടായിരുന്ന യുവാവ് താൻ കോഫി വാങ്ങി വരട്ടെ എന്ന് പറഞ്ഞ് പുറത്ത് പോകുന്നതായാണ് വീഡിയോയിൽ ഉള്ളത്. ഇതിനെ തുടർന്ന് ഇയാളെ പോലീസിനു കീഴിലുള്ള കോറന്റൈൻ സെന്ററിലേക്ക് മാറ്റിയതായി ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് 50000 ദിർഹം വരെയുള്ള പിഴ ചുമത്തുമെന്ന് പോലീസ് പറഞ്ഞു. സൈബർ നിയമലഘകർക്ക് രണ്ട് വർഷം തടവോ രണ്ട് ലക്ഷം ദിർഹം പിഴയോ ആണ് ശിക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa