സുഡാനെ സഹായിക്കാൻ ഖത്തർ ജനങ്ങൾ രണ്ട് മണിക്കൂർ കൊണ്ട് പിരിച്ചത് 89 മില്യൺ റിയാൽ
ദോഹ: സുഡാനിലെ പ്രകൃതി ദുരന്തത്തിൽ സഹായിക്കാൻ ഖത്തർ കൈകോർത്തപ്പോൾ രണ്ട് മണിക്കൂർ കൊണ്ട് കുമിഞ്ഞു കൂടിയത് 89 മില്യൻ റിയാലെന്ന് റിപ്പോർട്ട്. സുഡാനിൽ നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സഹായമായാണ് ഖത്തര്‍ പൊതു ജന സമൂഹം ഒരുമിച്ചത്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഖത്തര്‍ ചാരിറ്റി ഖത്തര്‍ ടെലിവിഷനിൽ നടത്തിയ ലൈവ് പണം സ്വരൂപിക്കുന്ന ചടങ്ങിനിടെയാണ് ഇത്രയുമധികം പണം സമാഹരിച്ചത്. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി സുഡാന്‍ ജനതക്ക് നല്‍കിയ അന്‍പത് മില്യണ്‍ റിയാലിന് പുറമെയാണ് പൊതു ജനങ്ങളുടെ ഈ വലിയ സഹായം.
ഖത്തരി പൊതു ജനങ്ങളുടെ ഈ ഉദാര മനസ്ഥിതിയില്‍ സുഡാന്റെ ഖത്തര്‍ സ്ഥാനപതി അങ്ങേയറ്റം സന്തോഷം പ്രകടിപ്പിച്ചു. സുഡാനില്‍ ഈയിടെയുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏകദേശം അഞ്ച് ലക്ഷം പേരാണ് ബാധിക്കപെട്ടതായി കണക്കാക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa