Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കിയ നിയമത്തിൻ്റെ സമയ പരിധി അവസാനിക്കുന്നു

ജിദ്ദ: തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള നിയമത്തിൻ്റെ സമയപരിധി അവസാനിക്കാൻ പോകുന്നതായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു..

സെപ്തംബർ 15 ചൊവ്വാഴ്ചയാണു സമയ പരിധി അവസാനിക്കുക. കഴിഞ്ഞ ജൂൺ 15 മുതലായിരുന്നു ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്നത്.

നിയമ ലംഘനം നടത്തിയ നിരവധി സ്ഥാപനങ്ങൾക്കെതിരെ സാമൂഹിക ക്ഷേമ വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്