സെപ്റ്റംബർ 15 മുതൽ സൗദിയിലേക്ക് മടങ്ങാം; ജനുവരി 1 മുതൽ സൗദി അതിർത്തികൾ പൂർണ്ണമായും തുറക്കും
ജിദ്ദ: നാട്ടിലുള്ള പ്രവാസികൾക്ക് ആശ്വാസമേകിക്കൊണ്ട് സൗദിയിലേക്കുള്ള മടക്കം സാധ്യമാകുന്നു. ഇത് സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച നടപടിക്രമങ്ങൾ താഴെ പറയുന്നവയാണ്.
കൊറോണ നിയന്ത്രണങ്ങൾക്ക് മുംബുണ്ടായിരുന്ന നിയമ നടപടിൾക്ക് വിധേയമായിക്കൊണ്ട് ജനുവരി 1 മുതൽ സൗദിയിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് കര,വ്യോമ,ജല അതിർത്തികൾ തുറക്കും.
അതേ സമയം സെപ്തംബർ 15 മുതൽ സൗദിക്ക് പുറത്തുള്ള ഇഖാമയുള്ള വിദേശികൾ, അവരുടെ കുടുംബാംഗങ്ങൾ , സൗദികളായ സർക്കാർ ഉദ്യോഗസ്ഥർ, ഡിപ്ലോമാറ്റിക് ഉദ്യോഗസ്ഥർ, സൗദിക്ക് പുറത്ത് സ്ഥിര ജോലിയുള്ളവർ, വ്യാപാരികൾ, ചികിത്സ ആവശ്യമുള്ള രോഗികൾ എന്നിവർക്ക് സൗദിയിലേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും അനുമതിയുണ്ടായിരിക്കും.
ജി സി സി രാജ്യങ്ങളിലെ പൗരന്മാർക്കും അതോടൊപ്പം സൗദിയിലേക്കുള്ള വിസിറ്റ് വിസയുള്ളവർക്കും വർക്ക് വിസ ഉള്ളവർക്കും പ്രവേശനാനുമതിയുണ്ടാകും.
യാത്ര പുറപ്പെടുന്നതിൻ്റെ മുംബ് 48 മണിക്കൂറിനുള്ളിൽ കൊറോണ ടെസ്റ്റ് നടത്തിയതിൻ്റെ നെഗറ്റീവ് റിസൽറ്റ് യാത്രക്കാർ കൈയിൽ കരുതണം.
സൗദിയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വ്യോമ ഗതാഗതവും, കര, കടൽ ഗതാഗതവും ഭാഗികമായി തുറക്കും.
നേരത്തെ സൗദി എയർലൈൻസിൻ്റെ പട്ടികയിൽ ഇന്ത്യയും സൗദി അറേബ്യയും ഇടം പിടിച്ചപ്പോൾ തന്നെ അന്താരാഷ്ട്ര യാത്രകൾ സാധ്യമാകുന്നതിൻ്റെ സാധ്യതകൾ തെളിഞ്ഞ് വന്നിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa