സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ ഇരട്ടകളായ സൗദി യുവാക്കൾക്ക് വധ ശിക്ഷ
റിയാദ്: സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ ഇരട്ടകളായ സൗദി യുവാക്കൾക്ക് സ്പെഷ്യൽ ക്രിമിനൽ കോർട്ട് വധ ശിക്ഷ വിധിച്ചു.
മറ്റുള്ളവരെ അവിശ്വാസികളായി കരുതുന്ന അതി തീവ്രവാദ ചിന്താഗതിക്കടിമപ്പെട്ടവരായിരുന്നു രണ്ട് പ്രതികളും.
മാതാവിനെ വധിച്ചതിനു പുറമെ തങ്ങളുടെ പിതാവിനെയും ഇളയ സഹോദരനെയും വധിക്കാനും പ്രതികൾ ശ്രമിച്ചിരുന്നെങ്കിലും അവർ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
റിയാദിലെ അൽ ഹംറ ഡിസ്റ്റ്രിക്കിൽ 2016 ജൂണിലായിരുന്നു സൗദി ജനതയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം നടന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa