സിഗ്നലിൽ വാഹനം നിർത്തുന്ന സമയം നാലു കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്ന് സൗദി മുറൂർ
ജിദ്ദ: ട്രാഫിക് സിഗ്നലിൽ വാഹനങ്ങൾ നിർത്തുന്ന സമയത്ത് നാലു കാര്യങ്ങൾ പ്രവർത്തിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി മുറൂർ ഉണർത്തി.

1. സിഗ്നലിൽ നിൽക്കുന്ന സമയത്ത് ട്രാക്ക് മാറുക 2. വാഹനത്തിൻ്റെ ഹോൺ മുഴക്കുക,3.ആളുകൾക്ക് നടന്ന് പോകാനുള്ള ലൈനിനു മുകളിൽ വാഹനം നിർത്തുക. 4. വാഹനം ശരിയായ രീതിയിൽ അല്ലാതെ (ട്രാക്കിൽ നിന്ന് തെറ്റിയും മറ്റും) നിർത്തുക എന്നിവയാണു ഒഴിവാക്കേണ്ടത്.
റോഡപകടങ്ങൾ ഒഴിവാക്കുന്നതിനും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ കരുതിയും ഗതാഗത വകുപ്പിൻ്റെ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
ഭിന്ന ശേഷിക്കാർക്കുള്ള പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ നിർത്തിയാൽ 500 മുതൽ 900 റിയാൽ വരെ പിഴ ഈടാക്കുമെന്നും ഡ്രൈവർ എത്തിപ്പെട്ടില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുമെന്നും മുറൂർ വീണ്ടും ഓർമ്മപ്പെടുത്തി.

സൗദിയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ഫീൽഡ് പരിശോധനയുടെ ഫലമായി ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് ഏരിയയിൽ അനധികൃതമായി നിർത്തിയിട്ട നിരവധി വാഹനങ്ങളാണു അധികൃതർ പിടിച്ചെടുത്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa